ശ്രീനഗർ: ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിത്. കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.
370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രഖ്യാപനം.
Today marks the darkest day in Indian democracy. Decision of J&K leadership to reject 2 nation theory in 1947 & align with India has backfired. Unilateral decision of GOI to scrap Article 370 is illegal & unconstitutional which will make India an occupational force in J&K.
— Mehbooba Mufti (@MehboobaMufti) August 5, 2019
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. 1947ലെ രണ്ട് രാജ്യമെന്ന ആശയത്തെ എതിർത്ത് ഇന്ത്യക്കൊപ്പം നിൽക്കാം എന്ന ജമ്മുകശ്മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. 370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. അതു ജമ്മു കശ്മീരിൽ ഇന്ത്യയെ അപകരമായ ശക്തിയാക്കും., മുഫ്തി ട്വിറ്ററിൽ കുറിച്ചു.
ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒന്നാകെ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യൻ സർക്കാരിന്റെ ഉദ്ദേശങ്ങൾ തന്നെ വ്യക്തമാണ്. അവിടുത്തെ ജനങ്ങളെ ഭീതിപ്പെടുത്തിയാണെങ്കിലും അവർക്ക് ആ പ്രദേശം വേണം. കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും മുഫ്തി കുറിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.