ജമ്മുകശ്മീരിനെ വിഭജിക്കും. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാന്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാകും. ജമ്മു–കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി. ജമ്മുകശ്മീരിന് നിയമസഭയുണ്ടാകും. എന്നാൽ ലഡാക്കിന് നിയമസഭയുണ്ടാകില്ല. പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളമുയർത്തി. കശ്മീര്‍ നടപടികളുടെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശൂന്യവേള മാറ്റിവച്ചതായി ഉപരാഷ്ട്രപതി അറിയിച്ചു. രാജ്യസഭയില്‍ ഭരണഘടന പിഡിപി എംപിമാര്‍ കീറിയെറിഞ്ഞു. ഇവരെ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി നീക്കി.
അതിര്‍ത്തിയില്‍ ഇന്ത്യ പാക് സൈനിക ഏറ്റുമുട്ടലുകള്‍. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍. ഭീകരാക്രമണ മുന്നറിയിപ്പിന്‍റെ ഭാഗമായി അമര്‍നാഥ് തീര്‍ത്ഥാടന യാത്രികരോടും വിനോദ സഞ്ചാരികളും എത്രയും പെട്ടെന്ന് താഴ്‌വര വിടാനുള്ള നിര്‍ദ്ദേശം.
എല്ലാത്തിനുമൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പതിനായിരത്തോളം അധിക സൈനിക വിന്യാസം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങളും നിർത്തലാക്കി. ജമ്മുവിലും കശ്മീർ താഴ്‌വരയിലും അനിശ്ചിതകാല നിരോധനാജ്ഞ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.