പാർക്കിംഗ് നിയമം തെറ്റിച്ചു;പോലീസ് വാഹനത്തിനും പണി കിട്ടി.

ബെംഗളൂരു :പോലീസായലും നിയമം തെറ്റിച്ചാൽ നടപടിയെടുക്കുമെന്ന് തെളിയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്.

കബൺ പാർക്കിൽ നോ പാർക്കിംഗ് ഭാഗത്ത് നിർത്തിയിട്ട പോലീസ് ജീപ്പാണ് ടോവിംഗ് വാഹനം ഉപയോഗിച്ച് കെട്ടി വലിച്ചു മാറ്റിയത്.

ലഹരിമരുന്നു കേസിലെ പ്രതിയെ ഹൈക്കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കാടുഗോഡി പോലീസിന്റെ ജീപ്പാണ് പിടിച്ചെടുത്തത്.

  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

കോടതിക്ക് സമീപം പാർക്കിംഗിന് സ്ഥലം ലഭിക്കാതെ വന്നതോടെയാണ് കബൺ പാർക്കിനുള്ളിൽ നോ പാർക്കിംഗ് ഭാഗത്ത് വാഹനം നിർത്തിയിട്ടത്.ഇത് ശ്രദ്ധയിൽ പെട്ട അഭിഭാഷകർ ട്രാഫിക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വലിയ വാഹനങ്ങൾ വലിച്ചു മാറ്റുന്നതിനുള്ള ടൗവിംഗ് വാഹനവുമായെത്തിയ അൾസൂർ ട്രാഫിക് പോലീസ് ജീപ്പ് വലിച്ചുകൊണ്ടു പോയി.

വിവരമറിഞ്ഞെത്തിയ കാഡുഗോഡി പോലീസിനു താക്കീത് നൽകിയ ശേഷമാണ് വാഹനം വിട്ടു കൊടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us