വെറും നാലു മാസം പ്രായമുള്ള സ്റ്റാർട്ട് ആപ് ആയ”ഹളളിലാബ്സ് “നെ ഗൂഗിൾ ഏറ്റെടുത്തു.

ബെംഗളുരു :വെറും നാലു മാസം മാത്രം പ്രായമുള്ള സ്റ്റാർട്അപ് കമ്പനിയായ ഹള്ളി ലാബ് സിനെ ഗൂഗിൾ ഏറ്റെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് രംഗങ്ങളിൽ കുറഞ്ഞ നാളുകൾക്കുള്ളിൽ ശ്രദ്ധ നേടിയ ഹളളി ലാബ്സിന്റെ സിഇഒ മുൻ സ്റ്റേസില്ല ജീവനക്കാരനായ പങ്കജ് ഗുപ്തയാണ്.

ഹോംസ് റ്റേ സ്റ്റാർട്ടപ്പ് ആയ “സ്റ്റേസില്ല” വിവാദത്തിലാവുകയും സിഇഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഈ മാർച്ചിലാണ്, തുടർന്നാണ് പങ്കജിന്റെ നേതൃത്വത്തിൽ ഹള്ളിലാബ്സ് പ്രവർത്തനം തുടങ്ങിയത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഗൂഗിൾ ആവിഷ്കരിച്ച നെക്സ്റ്റ് ബില്യൺ യൂസേഴ്സ് പദ്ധതിയിലാണ് ഹളളി ലാബ്സ് പ്രവർത്തിക്കുക.

ഏറ്റെടുക്കൽ സംബന്ധിച്ച് ഇരു കമ്പനികളും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഹള്ളി എന്നാൽ കന്നടയിൽ ഗ്രാമം എന്നാണർത്ഥം.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts