നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി. നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപ് ചെയ്തത് ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. ജാമ്യം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇക്കാര്യം നാളെ പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നാളെ ഉച്ചയ്ക്ക് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെ…

Read More

പാർക്കിംഗ് നിയമം തെറ്റിച്ചു;പോലീസ് വാഹനത്തിനും പണി കിട്ടി.

ബെംഗളൂരു :പോലീസായലും നിയമം തെറ്റിച്ചാൽ നടപടിയെടുക്കുമെന്ന് തെളിയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. കബൺ പാർക്കിൽ നോ പാർക്കിംഗ് ഭാഗത്ത് നിർത്തിയിട്ട പോലീസ് ജീപ്പാണ് ടോവിംഗ് വാഹനം ഉപയോഗിച്ച് കെട്ടി വലിച്ചു മാറ്റിയത്. ലഹരിമരുന്നു കേസിലെ പ്രതിയെ ഹൈക്കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കാടുഗോഡി പോലീസിന്റെ ജീപ്പാണ് പിടിച്ചെടുത്തത്. കോടതിക്ക് സമീപം പാർക്കിംഗിന് സ്ഥലം ലഭിക്കാതെ വന്നതോടെയാണ് കബൺ പാർക്കിനുള്ളിൽ നോ പാർക്കിംഗ് ഭാഗത്ത് വാഹനം നിർത്തിയിട്ടത്.ഇത് ശ്രദ്ധയിൽ പെട്ട അഭിഭാഷകർ ട്രാഫിക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വലിയ വാഹനങ്ങൾ വലിച്ചു മാറ്റുന്നതിനുള്ള ടൗവിംഗ് വാഹനവുമായെത്തിയ അൾസൂർ ട്രാഫിക്…

Read More

വെറും നാലു മാസം പ്രായമുള്ള സ്റ്റാർട്ട് ആപ് ആയ”ഹളളിലാബ്സ് “നെ ഗൂഗിൾ ഏറ്റെടുത്തു.

ബെംഗളുരു :വെറും നാലു മാസം മാത്രം പ്രായമുള്ള സ്റ്റാർട്അപ് കമ്പനിയായ ഹള്ളി ലാബ് സിനെ ഗൂഗിൾ ഏറ്റെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് രംഗങ്ങളിൽ കുറഞ്ഞ നാളുകൾക്കുള്ളിൽ ശ്രദ്ധ നേടിയ ഹളളി ലാബ്സിന്റെ സിഇഒ മുൻ സ്റ്റേസില്ല ജീവനക്കാരനായ പങ്കജ് ഗുപ്തയാണ്. ഹോംസ് റ്റേ സ്റ്റാർട്ടപ്പ് ആയ “സ്റ്റേസില്ല” വിവാദത്തിലാവുകയും സിഇഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഈ മാർച്ചിലാണ്, തുടർന്നാണ് പങ്കജിന്റെ നേതൃത്വത്തിൽ ഹള്ളിലാബ്സ് പ്രവർത്തനം തുടങ്ങിയത്. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഗൂഗിൾ ആവിഷ്കരിച്ച നെക്സ്റ്റ് ബില്യൺ യൂസേഴ്സ്…

Read More

സ്വാതന്ത്ര്യ ദിന അവധി: കർണാടക ആർടിസി സ്പെഷൽ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു :സ്വാതന്ത്ര്യ ദിന അവധിക്കുള്ള കർണാടക ആർ ടി സി സ്പെഷൽ ബസുകളിൽ ടിക്കറ്റ് വിൽപന തുടങ്ങി. ബെംഗളൂരുവിൽ നിന്ന് കോട്ടയം (രണ്ട് ) ,എറണാകുളം (രണ്ട്), തൃശൂർ (1) ,പാലക്കാട് (1) ,മാഹി (1) എന്നിവിടങ്ങളിലേക്ക് ഏഴു സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്. ഓഗസ്റ്റ് 11 ന് പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വിൽപനയും രണ്ട് ദിവസം മുൻപ്  തുടങ്ങിയ കർണാടക ആർ ടി സി സ്പെഷൽ ബസുകളിലെ റിസർവേഷനും ഇതിനോടൊപ്പം ആരംഭിച്ചു. സേലം കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള ബസുകളിലെ ടിക്കറ്റുകൾ വളരെ വേഗത്തിൽ…

Read More
Click Here to Follow Us