ഇനി 30 രൂപക്ക് വിമാനത്താവളത്തിലെത്താം; ഹാൾട്ട് സ്റ്റേഷൻ തയ്യാർ.

ബെംഗളൂരു : നഗരത്തിൽ നിന്നും ദേവനഹള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിങ്കളാഴ്ച മുതൽ തീവണ്ടിയിൽ യാത്ര ചെയ്യാം.

യെലഹങ്കക്കും ദേവനഹള്ളിക്കുമിടയിൽ നിർമ്മിച്ച പുതിയ സ്റ്റേഷൻ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.

നഗരത്തിൽ നിന്ന് ബംഗാർ പേട്ട് ,കോലാർ എന്നിവിടങ്ങളിലേക്കുള്ള 8 തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ട്.

യെലഹങ്ക ,മജസ്റ്റിക് സിറ്റി കെ.എസ്.ആർ. സ്റ്റേഷനുകളിൽ നിന്നായി ദേവനഹള്ളി വരെ പുതിയ 6 സബർബൻ സർവീസുകൾ കൂടി ആരംഭിക്കും.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

യെലഹങ്കയിൽ നിന്ന് 10 രൂപയും മജസ്റ്റിക്കിൽ നിന്ന് 30 രൂപയുമാണ് ചാർജ്.

സറ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ ദൂരത്താണ് വിമാനത്താവളം അവിടേക്ക് ഷട്ടിൽ സർവീസ് ഏർപ്പെടുത്തും.

രാവിലെ 4:45 നും രാത്രി 9 നും നിലവിൽ മജസ്റ്റിക്കിൽ നിന്ന് നിലവിൽ സർവ്വീസ് ഉണ്ട്.യെലഹങ്കയിൽ നിന്ന് രാവിലെ 6:30ന് സർവീസ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts