യശ്വന്ത് പുര-കണ്ണൂർ എക്സ്പ്രസ് വീണ്ടും നീട്ടി.

ബെംഗളൂരു : മലബാർ ഭാഗത്തേക്ക് നഗരത്തിൽ നിന്നുള്ള ഏക തീവണ്ടിയായ യശ്വന്തപുര- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06537/06538) ജനുവരി 31 വരെ നീട്ടി.

നവംബർ 30 വരെ പ്രഖ്യാപിച്ചിരുന്ന തീവണ്ടി ക്രിസ്മസ്-പുതുവത്സരാവധി കണക്കിലെടുത്ത് ഡിസംബർ 31 വരെ നീട്ടിയിരുന്നു.

കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ സർവീസ് നിർത്തിവച്ച ശേഷം ഒക്ടോബർ 20-നായിരുന്നു ഈ ട്രെയിൻ സർവീസ്  പുനരാരംഭിച്ചത്.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

പിന്നീട് നവംബർ അവസാനം സർവീസ് നിർത്തിവച്ചിരുന്നു.

യശ്വന്ത് പുരയിൽ നിന്ന് രാത്രി 8 മണിക്ക് യാത്ര ആരംഭിക്കുന്ന തീവണ്ടിക്ക് ബാനസവാഡി, കാർമലറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts