ആറു വയസുകാരിയെ പുലി കടച്ചു കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു.

ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം.

മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്.

സംഭവത്തിൽ  വനം മന്ത്രി ഈശ്വർ ഖാന്ത്രെ സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പ്രതിമാസം 4000 രൂപ വീതം നൽകാനും ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു.

പുലിപ്പേടി കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ദളിതർ താമസിക്കുന്ന ഈ മേഖലയെന്ന് ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts