കിന്റർഗാർഡനിൽ കുട്ടികൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി 

ബെയ്‌ജിങ്: ചൈനയിൽ കുട്ടികൾക്കു സോഡിയം നൈട്രൈറ്റ് കലർത്തിയ ഭക്ഷണം നൽകി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റർഗാർഡൻ അധ്യാപികയുടെ വധശിക്ഷയ്ക്കു വിധേയമാക്കി. മുപ്പത്തൊൻപതുകാരിയായ വാങ് യുന്നിനെയാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്.  2019ലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മാർച്ചിൽ മറ്റൊരു അധ്യാപികയുമായി വാങ് യുൻ വഴക്കിട്ടു. പിന്നാലെ ഇവർ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിന്നീട് ദിവസം കിൻഡർഗാർഡിനിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ഇത് കലർത്തുകയുമായിരുന്നു.  2020 ജനുവരിയിൽ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നു ഒരു കുട്ടി മരിച്ചു. 24 കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു. 

Read More

പ്രതിമാസം 10000 രൂപ നൽകണം സർക്കാരിനോട് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആവശ്യം

ബംഗളൂരു: കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയതിന് ശേഷം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കുണ്ടായ നഷ്ടം നികത്താൻ തങ്ങൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകണമെന്ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ ബുധനാഴ്ച നഗരത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ബൈക്ക് ടാക്സികൾ നഗരത്തിൽ നിലവിൽ വന്നതോടെ തങ്ങൾക്ക് സാമ്പത്തികമായി നിരവധി നഷ്ടമുണ്ടായെന്നും, ഇതിന് പുറമെയാണ് ഇപ്പോൾ ശക്തി പദ്ധതി നടപ്പാക്കിയതെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ…

Read More

കേരള രഞ്ജി മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു

കൊച്ചി: കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് 68 വയസായിരുന്നു. 45 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്ന് 2,358 റൺസ് നേടിയിട്ടുണ്ട്. മുൻ ദേശീയ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ അപക്‌സ് കൗൺസിൽ അംഗമായിരുന്നു.

Read More

ശേഷിയേക്കാൾ കൂടുതൽ വിദ്യാർത്ഥികളെ കയറ്റിയ ടെമ്പോ മറിഞ്ഞ് 37 കുട്ടികൾക്ക് പരിക്ക്

ബെലഗാവിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളെ അമിതമായി കയറ്റിയ മിനി ടെമ്പോ മറിഞ്ഞ് 37 കുട്ടികൾക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. മിനി ടെമ്പോയിൽ 12 പേർക്ക് ഇരിക്കാനുള്ള ശേഷിയാണ്യു ഉണ്ടായിരുന്നത്. എന്നിട്ടും ഹൈസ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെ ഒരു ഡസനിലധികം വിദ്യാർത്ഥികളെ ഡ്രൈവറുടെ ക്യാബിനിൽ ഇരുത്തിയത്. അപകടത്തിൽ കുട്ടികൾക്കൊന്നും സാരമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന്, പ്രദേശവാസികൾ വിദ്യാർത്ഥികളെ ടെമ്പോയിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയും അവരെ ബൈൽഹോംഗലിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അവിടെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദ്യാർത്ഥികളെ ഡിസ്ചാർജ്…

Read More

നഗരത്തിലെ നമ്മ മെട്രോ ഉപയോക്താക്കൾക്ക് മാത്രമായി ഓട്ടോ സർവീസ്; എന്താണ് മെട്രോ മിത്ര ആപ്പ്? വിശദാംശങ്ങൾ

ബെംഗളൂരു: നമ്മ യാത്രി ആപ്പിന്റെ വിജയത്തിന് ശേഷം നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്‌സ് ക്ലാൻ മെട്രോ മിത്ര എന്ന മറ്റൊരു മൊബിലിറ്റി ആപ്പുമായി എത്തിയിരിക്കുകയാണ്. ആപ്പ് തിങ്കളാഴ്ച ട്രയലിന് പോകും, ​​ഇത് ഐടി തലസ്ഥാനത്തെ അവസാന മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്താണ് മെട്രോ മിത്ര? ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) കൈകോർത്ത് നമ്മ മെട്രോ യാത്രക്കാരെ മെട്രോ മിത്ര ഉപയോഗിച്ച് ഓട്ടോ റൈഡുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് ആണ്. മറ്റ്…

Read More

മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടികാഴ്ച്ച 19 ന്

ബെംഗളൂരു: സംസ്ഥാനത്തെ മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ നടക്കും. ജൂലൈ 17,18 തിയ്യതികളിൽ പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി നഗരത്തിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കൊപ്പം കെസി വേണുഗോപാൽ രൺദീപ് സുർജ്ജേവാല എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ ചർച്ച ചെയ്യലായിരിക്കും പ്രധാന അജണ്ട. സർക്കാരിന്റെ പ്രശസ്തി വർധിപ്പിക്കുന്ന തരത്തിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകും. പ്രതിപക്ഷ പാർട്ടി യോഗത്തിൽ സോണിയ…

Read More

ബിഎംടിസി വിദ്യാർത്ഥികളുടെ ബസ് പാസിന്റെ കാലാവധി ജൂലൈ 31 വരെ നീട്ടി; പുതിയ പാസുകൾക്ക് എവിടെ അപേക്ഷിക്കണം? വിശദാംശങ്ങൾ

student pass

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വിദ്യാർത്ഥികൾക്ക് പുതിയ പാസുകൾ ലഭിക്കുന്നതിന് സമയം നൽകുന്നതിനായി കഴിഞ്ഞ വർഷം നൽകിയ വിദ്യാർത്ഥി ബസ് പാസുകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി .തുടർന്ന് 2023-24 വർഷത്തേക്കുള്ള പുതിയ പാസുകൾ ജൂലൈ 7 മുതൽ ബിഎംടിസി വിതരണം ചെയ്യാൻ തുടങ്ങി . ഈ വർഷം വിദ്യാർത്ഥികൾക്ക് പുതിയ ബിഎംടിസി ബസ് പാസുകൾ ലഭിക്കുന്നതിന് മതിയായ സമയം നൽകുന്നതിനായാണ് പഴയ പാസുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. ഒന്നാം സ്റ്റാൻഡേർഡ് മുതൽ 12- ാം ക്ലാസ് വരെ (പിയുസി), ബിരുദം, പ്രൊഫഷണൽ,…

Read More

നടൻ കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി നിർമ്മാതാവ് 

നടൻ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി’ സിനിമയുടെ നിർമാതാവ് സുവിൻ കെ. വർക്കി രംഗത്ത്. നടൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെയാണ് നിർമാതാവ് രംഗത്ത് എത്തിയിരിക്കുന്നത്. 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയെന്നും അഭിനയിക്കുന്ന സിനിമകൾ പ്രമോട്ട് ചെയ്യേണ്ടത് താരങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നും നിർമാതാവ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്ററും നിർമാതാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ പ്രൊമോഷനിലെ പോരായ്മകൾ സംബന്ധിച്ച് ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്. അതേ കുറിച്ചു സംസാരിച്ചു…

Read More

ആറു വയസുകാരിയെ പുലി കടച്ചു കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്. സംഭവത്തിൽ  വനം മന്ത്രി ഈശ്വർ…

Read More

നടൻ വിജയിയുടെ മകൻ സിനിമയിലേക്ക് , നായികയായി എത്തുന്നത് പ്രമുഖ നടിയുടെ മകൾ 

നടൻ വിജയ് യുടെ മകൻ ജെയ്‌സൺ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നു. നടി ദേവയാനിയുടെ മകൾ ഇനിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ദേവയാനിയുടെ ഭർത്താവ് രാജകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ദേവയാനിയും പാർത്ഥിപനുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. അജിത് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. നേരത്തെ തന്നെ താരപുത്രന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ വിജയ് തന്റെ മകന്റെ സിനിമ മോഹത്തെകുറിച്ച് മുൻപേ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നിരവധി സംവിധായകർ സമീപിച്ചെന്നും…

Read More
Click Here to Follow Us