നടൻ വിജയിയുടെ മകൻ സിനിമയിലേക്ക് , നായികയായി എത്തുന്നത് പ്രമുഖ നടിയുടെ മകൾ 

നടൻ വിജയ് യുടെ മകൻ ജെയ്‌സൺ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നു.

നടി ദേവയാനിയുടെ മകൾ ഇനിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ദേവയാനിയുടെ ഭർത്താവ് രാജകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ദേവയാനിയും പാർത്ഥിപനുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

അജിത് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു.

നേരത്തെ തന്നെ താരപുത്രന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു.

നടൻ വിജയ് തന്റെ മകന്റെ സിനിമ മോഹത്തെകുറിച്ച് മുൻപേ വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യയിലെ നിരവധി സംവിധായകർ സമീപിച്ചെന്നും എന്നാൽ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ല എന്നുമായിരുന്നു വിജയ് മുൻപ് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts