പ്രതിമാസം 10000 രൂപ നൽകണം സർക്കാരിനോട് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആവശ്യം

ബംഗളൂരു: കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയതിന് ശേഷം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കുണ്ടായ നഷ്ടം നികത്താൻ തങ്ങൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകണമെന്ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ.

നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ ബുധനാഴ്ച നഗരത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ബൈക്ക് ടാക്സികൾ നഗരത്തിൽ നിലവിൽ വന്നതോടെ തങ്ങൾക്ക് സാമ്പത്തികമായി നിരവധി നഷ്ടമുണ്ടായെന്നും, ഇതിന് പുറമെയാണ് ഇപ്പോൾ ശക്തി പദ്ധതി നടപ്പാക്കിയതെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ പറഞ്ഞു.

  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

നിലവിലെ സാഹചര്യത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ട് അവർ പറഞ്ഞു.

നിലവിലെ അവസ്ഥയിൽ പല ഡ്രൈവർമാരും വാടക നൽകാനും വായ്പ തിരിച്ചടയ്ക്കാനും കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാനും പാടുപെടുകയാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് മഞ്ജുനാഥ് പറഞ്ഞു.

ബൈക്ക് ടാക്സി നിരോധിക്കുമെന്ന് പാർട്ടി തിരഞ്ഞെടുപ്പിന് മുമ്പ് ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഉറപ്പ് നൽകിയിരുന്നുവെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ, ബജറ്റിൽ ഈ വിഭാഗത്തെ പരാമർശിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

  മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ

ഈ ആവശ്യങ്ങൾക്ക് പുറമെ, സംഘടിത ഡ്രൈവർമാർക്കായി ഒരു കോർപ്പറേഷൻ സ്ഥാപിക്കണമെന്നും വിവിധ സർക്കാർ വികസന ബോർഡുകൾ വഴി 2 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകണമെന്നും ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us