കിന്റർഗാർഡനിൽ കുട്ടികൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി 

ബെയ്‌ജിങ്: ചൈനയിൽ കുട്ടികൾക്കു സോഡിയം നൈട്രൈറ്റ് കലർത്തിയ ഭക്ഷണം നൽകി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റർഗാർഡൻ അധ്യാപികയുടെ വധശിക്ഷയ്ക്കു വിധേയമാക്കി.

മുപ്പത്തൊൻപതുകാരിയായ വാങ് യുന്നിനെയാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്. 

2019ലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മാർച്ചിൽ മറ്റൊരു അധ്യാപികയുമായി വാങ് യുൻ വഴക്കിട്ടു.

പിന്നാലെ ഇവർ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിന്നീട് ദിവസം കിൻഡർഗാർഡിനിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ഇത് കലർത്തുകയുമായിരുന്നു. 

2020 ജനുവരിയിൽ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നു ഒരു കുട്ടി മരിച്ചു.

24 കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us