ബിഎംടിസി വിദ്യാർത്ഥികളുടെ ബസ് പാസിന്റെ കാലാവധി ജൂലൈ 31 വരെ നീട്ടി; പുതിയ പാസുകൾക്ക് എവിടെ അപേക്ഷിക്കണം? വിശദാംശങ്ങൾ

student pass

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വിദ്യാർത്ഥികൾക്ക് പുതിയ പാസുകൾ ലഭിക്കുന്നതിന് സമയം നൽകുന്നതിനായി കഴിഞ്ഞ വർഷം നൽകിയ വിദ്യാർത്ഥി ബസ് പാസുകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി .തുടർന്ന് 2023-24 വർഷത്തേക്കുള്ള പുതിയ പാസുകൾ ജൂലൈ 7 മുതൽ ബിഎംടിസി വിതരണം ചെയ്യാൻ തുടങ്ങി .

ഈ വർഷം വിദ്യാർത്ഥികൾക്ക് പുതിയ ബിഎംടിസി ബസ് പാസുകൾ ലഭിക്കുന്നതിന് മതിയായ സമയം നൽകുന്നതിനായാണ് പഴയ പാസുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്.

ഒന്നാം സ്റ്റാൻഡേർഡ് മുതൽ 12- ാം ക്ലാസ് വരെ (പിയുസി), ബിരുദം, പ്രൊഫഷണൽ, ബിരുദാനന്തര ബിരുദം, സായാഹ്ന കോളേജ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഇത് ബാധകമായിരിക്കും .

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ സ്കൂൾ അല്ലെങ്കിൽ കോളേജ് ഫീസ് അടച്ച രസീത്, അല്ലെങ്കിൽ ഈ വർഷത്തെ സ്കൂൾ അല്ലെങ്കിൽ കോളേജ് ഐഡന്റിറ്റി കാർഡ് പ്രദർശിപ്പിച്ച് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

ഈ ആനുകൂല്യം ജൂലൈ 31 വരെ തുടരും, അതിനുശേഷം ബിഎംടിസി നൽകുന്ന പാസുകൾ മാത്രമേ പരിഗണിക്കൂ.

പുതിയ ബസുകൾക്കായി ജൂലൈ 31ന് മുമ്പ് ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാൻ ബിഎംടിസി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌മാർട്ട് കാർഡ് പാസുകൾ ഓൺലൈനായി ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സേവസിന്ധു പോർട്ടലിലോ ബിഎംടിസി വെബ്‌സൈറ്റിലോ അപേക്ഷിക്കാം . ഓഫ്‌ലൈനായി പാസ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ബിഎംടിസി ബസ് സ്റ്റാൻഡുകളിലും ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്‌മെന്റ് സെന്ററുകളിലും (ടിടിഎംസി) ലഭിക്കും.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

‘ശക്തി’ പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് ബിഎംടിസി, കെഎസ്ആർടിസി ബസുകളിൽ ആധാർ കാർഡ് കാണിച്ച് സൗജന്യമായി യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts