‘ജെയിംസ് ‘ ഒടിടി റിലീസിനായി ഒരുങ്ങുന്നു

പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോ​ഗത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും സിനിമ ലോകവും മുക്കരായിട്ടില്ല.അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച്‌ 17നായിരുന്നു ജെയിംസ് തിയേറ്ററുകലില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി എത്തുകയാണ്.

ഏപ്രില്‍ 14ന് സോണി ലിവിലാണ് പുനീത് ചിത്രം ജെയിംസ് റിലീസ് ചെയ്യുക . ചേതന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും ചേതന്‍ കുമാറിന്റേതാണ്. പുനീത് സൈനിക വേഷത്തിലെത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റര്‍ടെയ്‍നറാണ്. സിനിമയിലെ ഒരു പാട്ടും ചില ആക്ഷന്‍ സീക്വന്‍സും ഒഴികെ മറ്റ് പ്രധാന ഭാ​ഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിന്റെ വിയോ​ഗം. നാലായിരത്തിലധികം സ്‍ക്രീനുകളിലാണ് ജെയിംസ് റിലീസ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts