ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു.

ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്‌. 16 കാരിയായ പെലീഷയാണ് മരിച്ചത്.

രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി.

  ട്രെയിനിലെ മരണമുഖത്തുനിന്നും ആ കൈകൾ കുഞ്ഞിനെ തട്ടിപ്പറിച്ചു; വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കേൾക്കുന്നത് മറ്റൊന്നാകുമായിരുന്നു;

ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം.

പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts