ഹാസനിൽ ബി.ജെ.പി പ്രവർത്തകന് മർദ്ദനം

ബെംഗളൂരു : ഹാസനിൽ ബി.ജെ.പി. പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി.

വിജയ് കുമാർ ശർമയെയാണ് ഒരുസംഘമാളുകൾ ആക്രമിച്ച് ഓഫീസ് അടിച്ചുതകർത്തത്.

ആക്രമണത്തിൽ പരിക്കേറ്റ വിജയ് കുമാറിനെയും സുഹൃത്ത് പ്രമോദിനെയും ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

ഒരു സംഘമാളുകൾ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി. മുൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും വിജയ് കുമാർ ആരോപിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബി.ജെ.പി.യിലെ വിഭാഗീയതയാണ് ആക്രണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

വർഷങ്ങളായി ബി.ജെ.പി. പ്രവർത്തകനായ വിജയ് കുമാർ പ്രീതം ഗൗഡയുമായി അത്ര അടുപ്പത്തിലല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസനിലെ സ്ഥാനാർഥിയായ ജെ.ഡി.എസിലെ പ്രജ്വൽ രേവണ്ണയ്ക്കു വേണ്ടി ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പേ പ്രചാരണത്തിനിറങ്ങിയവരുടെ കൂട്ടത്തിൽ വിജയ് കുമാറും ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts