വാഗ്ദാനം മാത്രമേ ഉള്ളൂ ?എന്താണ് താങ്കളുടെ പരിപാടി? ചോദ്യങ്ങള്‍ ഉന്നയിച്ച് യെദിയൂരപ്പ.

ബെംഗളൂരു : കർഷക വായ്പ എഴുതിത്തള്ളുന്ന നടപടിയിൽ മുഖ്യമന്ത്രി കുമാരസ്വാമി കൂടുതൽ വ്യക്തത വരുത്തിയില്ലെങ്കിൽ വരുംദിനങ്ങളിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. ഇതുൾപ്പെടെ ബജറ്റിലെ പല വാഗ്ദാനങ്ങളെക്കുറിച്ചും കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

ഇതിന് അദ്ദേഹം തയാറായില്ലെങ്കിൽ 16നു വലിയ പ്രതിഷേധത്തിനു തുടക്കമിടും.  34000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തോടെ കുടുംബമൊന്നിനു രണ്ടുലക്ഷം രൂപയുടെ മാത്രം കടാശ്വാസമാണു കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്.  ഇതു ദൾ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗികമായ നിറവേറ്റൽ മാത്രമാണെന്നും യെഡിയൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts