കോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു.

തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.

പിന്നാലെ ബലംപ്രയോഗിച്ച്‌ ഓട്ടോയില്‍ കയറ്റി കൊപ്പാളിലെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പ്രതികള്‍ നിര്‍ബന്ധിച്ച്‌ മയക്കുമരുന്ന് കലർത്തിയ ബിയര്‍ കുടിപ്പിക്കുകയും ചെയ്തു.

ഇത് കുടിച്ചതോടെ പെണ്‍കുട്ടി ബോധരഹിതയായി.

പിന്നാലെ നാലുപേരും ചേര്‍ന്ന് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് ആരോപണം.

പെണ്‍കുട്ടിയുടെ പരാതിയില്‍ ബെല്ലാരി കൗള്‍ബസാര്‍ സ്വദേശികളായ നവീൻ, സഖീബ്, തനു എന്നിവര്‍ക്കെതിരെയും പേരറിയാത്ത മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തു.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

ഇതില്‍ നവീനെ അറസ്റ്റ് ചെയ്തതായും ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts