യുവാവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം നൽകും 

ബെംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെണ്‍കുട്ടികള്‍ക്കും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് റിപ്പോർട്ട്‌.

പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച തുകയ്ക്ക് പുറമേയാണ് നാലു ലക്ഷം രൂപവീതം പെണ്‍കുട്ടികള്‍ക്ക് നല്‍കുക എന്നാണ് റിപ്പോർട്ട്‌.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷമാണ് നാഗലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചത്.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഒരു പെണ്‍കുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10 ശതമാനം വീതവുമാണ് പൊള്ളല്‍.

ഇവരുടെ പരുക്കുകള്‍ ഭേദമായ ശേഷമാകും പ്ലാസ്റ്റിക് സർജറി ഉള്‍പ്പെടെയുള്ള കാര്യങ്ങളി‍ല്‍ തീരുമാനമെടുക്കുകയെന്നും അവർ വ്യക്തമാക്കി.

സംഭവത്തില്‍ പിടിയിലായ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി (23) പോലീസ് കസ്റ്റഡിയിലാണ്.

തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ നടത്തേണ്ടതിനാല്‍ ഇയാളുടെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്ലസ്ടുവിന് തത്തുല്യമായ പിയുസി സെക്കൻഡ് വിദ്യാർഥികളാണ് തിങ്കളാഴ്ച ആസിഡ് ആക്രമണത്തിന് ഇരകളായത്.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യൂണിഫോം ധരിച്ച്‌ ബൈക്കില്‍ സ്കൂളിലെത്തിയ ശേഷമാണ് അബിൻ ആക്രമണം നടത്തിയത്.

പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts