ലോക്‌സഭയില്‍ പ്രതിഷേധം; കെ സുധാകരനും ശശി തരൂരും ഉൾപ്പെടെ 49 പേർ കൂടെ പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു.

പ്രതിപക്ഷത്തെ 49 എംപിമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഉള്‍പ്പെടുന്നു.

പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് നടപടി.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് സമദാനി തുടങ്ങിയവരാണ് ഇന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും സസ്‌പെന്‍ഷനില്‍ ആയവരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ പാര്‍ലമെന്റില്‍ നിന്നും ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.

കഴിഞ്ഞ ദിവസം ലോക്‌സഭയിലെ 79 എംപിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോക്‌സഭയില്‍ നിന്നും 95 ഉം രാജ്യസഭയില്‍ നിന്നും 46 എംപിമാരുമാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts