സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും സമാന അതിക്രമം

ബെംഗളൂരു: മകൻ ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പേരിൽ ബെലഗാവിയിൽ അമ്മയ്ക്ക് നേരെ ഉണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് സമാനമായി സംസ്ഥാനത്ത് വീണ്ടും അതിക്രമം.

പ്രണയത്തിലായിരുന്ന യുവതിയുമായി മകൻ ഒളിച്ചോടിയതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്‌തു.

ചിക്കബെല്ലാപുർ ജില്ലയിലെ ഗുഡിബണ്ടെ താലൂക്കിലെ ദബർതി ഗ്രാമത്തിലാണ് സംഭവം നടന്നത്.

മകൻ ഒരു യുവതിയെ പ്രണയിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതനായതിനെ തുടർന്ന് പ്രകോപിതരായാണ് യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തി മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

യുവാവും യുവതിയും ഡിസംബർ 16 ഞായറാഴ്‌ച ഇരുവരുടെയും വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചു.

തിങ്കളാഴ്‌ചയാണ് യുവതിയുടെ വീട്ടുകാർ ഈ വിവാഹ വാർത്ത അറിഞ്ഞത്.

ഇതോടെ പ്രകോപിതരായ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിക്കുകയുമായിരുന്നു.

യുവാവിന്‍റെ അമ്മയും അച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇരുവരും ഗുഡിബണ്ടെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

യുവാവിനെയും യുവതിയെയും ഒളിച്ചോടി വിവാഹം കഴിക്കാൻ മാതാപിതാക്കൾ പിന്തുണച്ചതിന്‍റെ ദേഷ്യത്തിലാണ് യുവതിയുടെ വീട്ടുകാർ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഗുഡിബണ്ടെ പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി കേസ് എടുത്ത് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts