ഇനി നോക്കണ്ട ഞാൻ ഫുൾ ആയി!!!! അവധി യാത്ര കേരള ആർടിസി സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു

ബെംഗളൂരു: കേരള ആർടിസി 22 ന് മാത്രം അനുവദിച്ച 30 സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് തടസമാകുന്നത് ബസ് ക്ഷാമം.

സംസ്ഥാനന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ്സ്‌ ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപോകളിൽ ബസ് ക്ഷാമം രൂക്ഷമായത്.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

സംസ്ഥാനന്തര പെർമിറ്റുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി.
ബംഗളുരുവിൽനിന്നും 20 മുതൽ 24 വരെയും തിരിച്ചു നാട്ടിൽനിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ ബസുകൾ ഓടിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ അനുവദിച്ചിരിക്കുന്നത്.

കർണാടക ആർടിസി 22ന് മാത്രം 45 സ്‌പെഷ്യൽ ബസുകളാണ് അനുവദിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ
[masterslider id="10"]

Related posts