ടിവി റീചാർജ് ചെയ്തില്ല; 9 വയസുകാരൻ ജീവനൊടുക്കി 

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (ഒൻപത്) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

വൈകുന്നേരമേ റീചാർജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി കൊടുത്തു.

ഉടൻതന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

കരിയിലകുളങ്ങര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരൻ: കൗഷിക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts