സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു

ബെംഗളൂരു: നന്ദിനി ലേഔട്ടിലെ ലഗ്ഗെരെയിൽ ബുധനാഴ്ച സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് സുഹൃത്തുക്കളിൽ ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു . 2008ൽ ബസവേശ്വരനഗറിൽ നടന്ന കൊലപാതകം ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട വിശ്വനാഥ് എന്ന വിശ്വ (39).

രാവിലെ 9.45 ഓടെ സുഹൃത്തായ രവികുമാർ വിശ്വനാഥുമായി വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ വാക്കേറ്റമുണ്ടായി. വിശ്വനാഥ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അടുക്കളയിലെ കത്തി ഉപയോഗിച്ച് കുമാർ വിശ്വനാഥിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. വിശ്വനാഥ് തൽക്ഷണം മരിച്ചു, പരിഭ്രാന്തനായ കുമാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

റോഡരികിൽ വിശ്വനാഥിന്റെ മൃതദേഹം കണ്ട അയൽവാസികൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts