പ്രജ്വൽ രേവണ്ണക്കും എച്ച്‌.ഡി രേവണ്ണക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു

prajwal

ബെംഗളൂരു: ലൈംഗിക പീഡനാരോപണത്തിൽ മുൻ എം.പി പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ എച്ച്‌.ഡി രേവണ്ണക്കുമെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചു.

150 ഓളം സാക്ഷികളുടെ മൊഴികൾ അടങ്ങിയ 2000 പേജുള്ള കുറ്റപത്രമാണ് പ്രജ്വലിനെതിരയുള്ളതെന്ന് എസ്.ഐ.ടി പറഞ്ഞു.

സ്‌പോട്ട് ഇൻസ്പെക്ഷൻ, ബയോളജിക്കൽ, ഫിസിക്കൽ, സയന്‍റിഫിക്, മൊബൈൽ, ഡിജിറ്റൽ, മറ്റ് പ്രസക്തമായ തെളിവുകൾ എന്നിവയെല്ലാം കുറ്റപത്രത്തിലുണ്ട്.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

കൂടാതെ, കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വിദഗ്ധാഭിപ്രായം സ്വീകരിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി പറഞ്ഞു.

ഇവരുടെ താമസസ്ഥലത്തെ വീട്ടുജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനും മകനുമെതിരെ ആദ്യ പരാതി രജിസ്റ്റർ ചെയ്തത്. ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.

മകൻ പ്രജ്വൽ രേവണ്ണ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നും ഫാമിലെ മുൻ ജോലിക്കാരിയെ പീഡിപ്പിച്ചുവെന്നുമാണ് രേവണ്ണക്കെതിരെയുള്ള കേസുകൾ.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ഹാസനിൽ നിന്ന് പ്രജ്വല് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts