സമൂഹമാധ്യമത്തിലെ പോസ്റ്റ്‌; നടൻ ചേതൻ അഹിംസക്കെതിരെ പരാതി 

ബെംഗളൂരു: നാദപ്രഭു കെംപഗൗഡയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയ്‌ക്കെതിരെ ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനിൽ പരാതി.

അഭിഭാഷകനായ ആർഎൽഎൻ മൂർത്തി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നടന്റെ പോസ്റ്റ്‌ ഇങ്ങനെ ആയിരുന്നു..

കെംപെഗൗഡ – ഫ്യൂഡൽ ജാതി ലോബികളുടെ സ്വാധീനം കാരണം ഇപ്പോൾ കർണാടകയിലെ പ്രമുഖ ഐക്കണായി മാറിയ ഒരു ചെറിയ ചരിത്ര വ്യക്തി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ടിപ്പു സുൽത്താൻ – ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന്റെ ജനനം ഒരു മുസ്ലീം എന്നത് ഇന്നത്തെ അംഗീകാരത്തിന് തടസ്സമാണ്.

നിർഭാഗ്യവശാൽ, ഒരു വ്യക്തി ജനിച്ച സമൂഹത്തിന് അവന്റെ/അവളുടെ സാമൂഹിക സംഭാവനകളേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നു” നടൻ ചേതൻ അഹിംസ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.

ഇതുമൂലം നാദപ്രഭു കെംപെഗൗഡയോട് അനാദരവും അപമാനവും ഉണ്ടായെന്ന് അഭിഭാഷകൻ ആർഎൽഎൻ മൂർത്തി പരാതിപ്പെട്ടു.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ഇതനുസരിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts