പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന് മർദ്ദനം 

ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച്‌ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി.

റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം.

ആശ്രമത്തിന്റെ ചുമതലയുള്ള വേണുഗോപാലും സഹായികളും ചേർന്ന് മർദിച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.

സംഭവത്തില്‍ കുറ്റക്കാർക്കെതിരെ പോലീസ് കേസെടുത്തു.

ആശ്രമത്തില്‍ താമസിച്ച്‌ പഠിക്കുന്ന മൂന്നാം ക്ലാസുകാരനാണ് ദുരനുഭവം ഉണ്ടായത്.

മകനെ കാണാൻ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.

കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

അധ്യാപകനും മുതിർന്ന രണ്ടു കുട്ടികളും ചേർന്ന് വിറകും ബാറ്റും ഉപയോഗിച്ച്‌ തന്നെ മർദിച്ചുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാൻ ഇരുത്തിയെന്നും കുട്ടി വെളിപ്പെടുത്തയതയാണ് റിപ്പോർട്ട്.

തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം രണ്ട് മക്കളെയും ആശ്രമത്തില്‍ നിർത്തിയാണ് പഠിപ്പിക്കുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

മകൻ പേന മോഷ്ടിച്ചിട്ടില്ല, അവന്റെ കയ്യില്‍ പേന ഇല്ലാതിരുന്നപ്പോള്‍ ക്ലാസിലെ മറ്റൊരു കുട്ടിയാണ് ടീച്ചറുടെ പേന എടുത്ത് അവന് നല്‍കിയത്.

അങ്ങനെയാണ് ടീച്ചർ ആ പേന മകന്റെ കയ്യില്‍ കാണുന്നത്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കണ്ണും കൈയ്യും കെട്ടി ബെല്‍റ്റ് കൊണ്ട് മകനെ ക്രൂരമായി മർദ്ദിച്ചുവെന്നും അമ്മ ആരോപിച്ചു.

കുട്ടിയെ രക്ഷപ്പെടുത്തിയതായും വിവരം അധികൃതരെയും വനിതാ-ശിശുക്ഷേമ വകുപ്പിനെയും അറിയിച്ചിട്ടുണ്ടെന്നും ബാലാവകാശ പ്രവർത്തകനായ സുധർശൻ അറിയിച്ചു.

കേസില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts