ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു; യാത്രക്കാരന് പരിക്ക്

പട്‌ന: ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്.

യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്. ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫോട്ടോയില്‍ യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റതായും കാണുന്നുണ്ട്. ദര്‍ഭംഗയ്ക്കും കകര്‍ഘട്ടിക്കും ഇടയിലാണ് സംഭവം നടന്നത്.

  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രാലയം പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡന കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us