എടിഎമ്മിൽ മോഷണശ്രമം; യുവാവ് അറസ്റ്റിൽ 

കുമ്പള: പോലീസിന്റെ കഴിവ് തെളിയിക്കാൻ പരീക്ഷണത്തിനിറങ്ങിയ യുവാവ് ഒടുവില്‍ എ.ടി.എം. മോഷണശ്രമ കേസില്‍ പിടിയിൽ.

മൊഗ്രാല്‍ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 31-നായിരുന്നു മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമമുണ്ടായത്.

പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ് രക്ഷപ്പെട്ടു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ഞായറാഴ്ച വൈകീട്ടുതന്നെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നാലു വർഷമായി ഗള്‍ഫിലായിരുന്ന പ്രതി നാട്ടില്‍ വന്നതിനുശേഷം ജോലിയൊന്നുമില്ലാതെ കറങ്ങുകയായിരുന്നു.

റോബിൻഹുഡ് സിനിമകളുടെ ആരാധകനായ യുവാവ് പോലീസിന്റെ മികവ് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനായി തിരഞ്ഞെടുത്തത് സ്വന്തം നാട്ടില്‍ തന്നെയുള്ള എ.ടി.എം. കേന്ദ്രവും.

അറസ്റ്റ് ചെയ്യുമ്പോള്‍ യുവാവിന്റെ കൈയില്‍ കത്തിയുണ്ടായിരുന്നു.

മോഷണശ്രമത്തിന് ഉപയോഗിച്ച മുട്ടി, സ്ക്രൂ ഡ്രൈവർ എന്നിവ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts