കർണാടകയിൽ വീണ്ടും വൈദ്യുതി നിരക്ക് വർധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ജൂലൈ 1 മുതൽ ആറ് മാസത്തേക്ക് വൈദ്യുതി ചാർജുകൾ വീണ്ടും ഉയരും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഉപഭോക്താവ് വിതരണ കമ്പനിയെ ആശ്രയിച്ച് 19 രൂപ മുതൽ 31 രൂപ വരെ അധികമായി നൽകേണ്ടിവരും. 2021-22 ലെ അവസാന രണ്ട് പാദങ്ങളിൽ വർദ്ധിച്ച ഇന്ധനച്ചെലവിൽ ചെലവഴിച്ച പണം വീണ്ടെടുക്കുന്നതിനുള്ള വൈദ്യുതി വിതരണ കമ്പനികളുടെ (എസ്‌കോം) നിർദ്ദേശത്തിന് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് (കെഇആർസി) അംഗീകാരം നൽകിയത്. ഇനി ബെസ്‌കോം ഉപഭോക്താക്കൾ യൂണിറ്റിന് 31 പൈസ നൽകേണ്ടിവരും, തുടർന്ന് ഹെസ്‌കോം (27), ജെസ്‌കോം (26), മെസ്‌കോം (21), സിഇഎസ്‌സി (19) എന്നിങ്ങനെയാണ് നൽകേണ്ടിവരിക.

ഡിസംബർ 31 വരെയാണ് വർധിപ്പിച്ച നിരക്ക്. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന വാർഷിക താരിഫ് വർദ്ധനയ്ക്ക് മുകളിലാണ് ചാർജുകൾ വർദ്ധിപ്പിച്ചത്. ഇന്ധന വിലയിലെ ചാഞ്ചാട്ടം കാരണം, പരിമിത കാലത്തേക്ക് കെഇആർസി ഇടക്കാല താരിഫ് വർദ്ധന ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. “ബെസ്‌കോമിൽ, ഇന്ധനച്ചെലവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ താരിഫ് വർദ്ധനയാണിത്. കാരണം കൽക്കരി ക്ഷാമവും കഴിഞ്ഞ ഒരു വർഷമായി അനുഭവിച്ച പ്രതിസന്ധിയും മൂലമാണ് ഈ തീരുമാനം. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഇത് ഒരു ഏകീകൃത വർദ്ധനവായിരിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

ഒരു യൂണിറ്റിന് 37 പൈസ മുതൽ 49 പൈസ വരെ തെർമൽ സ്റ്റേഷനുകളുടെ വേരിയബിൾ വിലയിൽ വർധനയുണ്ടെന്ന് കെഇആർസി ഉത്തരവിൽ പറഞ്ഞു. തൽഫലമായി, വാങ്ങൽ ശേഷിയിൽ എസ്‌കോമുകൾ നടത്തുന്ന മൊത്തത്തിലുള്ള ചെലവ് യൂണിറ്റിന് 29 പൈസ വരെ വർദ്ധിച്ചു.

കുത്തനെയുള്ള വില വർദ്ധനവിനെക്കുറിച്ച് ചോദിച്ചപ്പോൾ, എസ്‌കോമുകൾക്കുണ്ടായ നഷ്ടം കണക്കിലെടുക്കുമ്പോൾ ചെലവ് വീണ്ടെടുക്കൽ പ്രധാനമാണെന്നാണ് കെഇആർസി ചെയർമാൻ പി രവി കുമാർ പറഞ്ഞത്. ഇത് താൽക്കാലിക വർദ്ധനവാണെന്നും ഇത് കൽക്കരി വിലയിലെ കുത്തനെയുള്ള വർദ്ധനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വീണ്ടെടുക്കൽ പൂർത്തിയായാൽ, താരിഫ് (ഇപ്പോഴത്തെ അവസ്ഥയിലേക്ക്) പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us