മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; ഒളിക്യാമറ ഓപ്പറേഷനിൽ മകൻ കുടുങ്ങിയെന്ന് ടി.വി. ചാനൽ!

ബെംഗളൂരു: ഒരു കന്നഡ ടിവി ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി നയിക്കുന്ന കർണാടക സർക്കാർ അഴിമതി നടത്തിയതായി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

നഗര വികസന ഏജൻസി ബിഡിഎയുടെ ഫ്ളാറ്റ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ മകൻ, അദ്ദേഹത്തിന്റെ മരുമകൻ, കൊച്ചുമകൻ എന്നിവർ കരാറുകാരനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവായുണ്ടെന്ന് കോൺഗ്രസ് പറയുന്നു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കരാറുകാരനോട് വിജയേന്ദ്ര യെദ്യൂരപ്പ 12 കോടി രൂപ അധികം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

“യെദ്യൂരപ്പയുടെ മകനും മരുമകനും കൊച്ചുമകനുമെതിരായി ഉയർന്ന ആരോപണം സംസ്ഥാന മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി യെദ്യൂരപ്പയും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയാരോപണത്തിൽ പിടിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ സിറ്റിങ് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസോ അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചുകൊണ്ട് അന്വേഷണത്തെ നേരിടണം.” – സിദ്ധരാമയ്യ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെ ബി.ജെ.പി. നിഷേധിച്ചു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ ബി.ജെ.പി. മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ വിജയേന്ദ്രയെ ലക്ഷ്യമിടുകയാണെന്നും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts