അറസ്റ്റിലായ സുഡാൻ പൗരനെ ചോദ്യം ചെയ്തതോടെ സ്ഥിരം മയക്കുമരുന്ന് വാങ്ങുന്ന വിദ്യാർഥികളേയും പിടികൂടി

ബെംഗളൂരു: കല്യാൺനഗർ ചെല്ലിക്കരെയിൽ താമസിക്കുന്ന അഹ്മദ് ഒമർ സയീദ് (27) എന്ന സുഡാൻ പൗരനെ ലഹരിമരുന്ന്‌ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ സ്ഥിരം മയക്കുമരുന്ന് വാങ്ങുന്ന വിദ്യാർഥികളേയും പോലീസ് പിടികൂടി.

കൊത്തന്നൂർ സ്വദേശി കെ. തബ്ഷീർ (24), കെ.ജെ. ഹള്ളി സ്വദേശി ലാസിം നസിർ (23), ആർ.ടി. നഗർ സ്വദേശികളായ സയ്ദ് ഷാക്കിർ (24), മൊഹമ്മദ് സയീം (28) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

വ്യത്യസ്ത കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സയീദിൽനിന്ന് സ്ഥിരം മയക്കുമരുന്ന് വാങ്ങുന്നവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സയീദിനെ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്.

രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ചെല്ലിക്കരെയുള്ള സയീദിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തിയപ്പോൾ 100 ജുറാസിക് ഗുളികകൾ, 10 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എ. എന്നിവ പിടിച്ചെടുത്തിരുന്നു.

182 പേരെയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു വെസ്റ്റ് ഡിവിഷൻ പോലീസ് പിടികൂടിയത്. 121 പേരെ ലഹരിമരുന്നു വാങ്ങിയതിനും 61 പേരെ ലഹരിമരുന്നു കടത്തിയതിനുമാണ് പിടികൂടിയത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

51.5 കിലോഗ്രാം കഞ്ചാവ്, 600 ഗ്രാം ഒപിയം, 900 ഗ്രാം ബ്രൗൺ ഷുഗർ, 70 ഗ്രാം എം.ഡി.എം.എ. എന്നിവ പിടിച്ചെടുത്തു. പിടികൂടിയവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടു തൽ പേർ കുടുങ്ങുമെന്നാണ് പോലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts