ഉപമുഖ്യമന്ത്രിയുൾപടെ നിയമസഭാ സമ്മേളനത്തിനെത്തിയ 110 പേർക്ക് കോവിഡ്

ബെംഗളൂരു: സ്പീക്കറുടെ നിർദേശമനുസരിച്ചാണ് നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളെയും ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

വിധാൻ സൗധയിൽ നടന്ന കോവിഡ് പരിശോധനയിൽ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ അടക്കം 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ജനപ്രതിനിധികളും ഉദ്യേഗസ്ഥരും ഉൾപ്പെടും.

ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

താനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണമെന്നും ഉപമുഖ്യമന്ത്രി നിർദേശിച്ചു. നിയമസഭാ സമ്മേളനത്തിൽ രണ്ടുദിവസവും അദ്ദേഹം പങ്കെടുത്തിരുന്നു.

2145 പേരെ പരിശോധച്ചതിതിൽ 5.2 ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി അറിയിച്ചു.

കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ 60 ജനപ്രതിനിധികളാണ് നിയമസഭാ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ തീവ്രത മുന്നിൽ കണ്ട് നിയമസഭാ സമ്മേളനം ആറുദിവസമായി വെട്ടിക്കുറച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us