ബെംഗളൂരു: ഐ.പി.എൽ. സീസൺ തുടങ്ങിയതോടെ നഗരത്തിൽ വാതുവെപ്പുസംഘവും സജീവമായിരിക്കുകയാണ്. വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണിലൂടെയാണ് വാതുവെപ്പുകൾ നടക്കുന്നത്.
യു.എ.ഇ.യിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നഗരത്തിൽ വാതുവെപ്പു നടത്തിയ ആറംഗസംഘം പിടിയിൽ. ബുധനാഴ്ച രാവിലെയാണ് ബെംഗളൂരു സ്വദേശികളായ ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്.
Two cases registered in Banaswadi and Malleshwaram, and 6 accused arrested in connection with betting in the ongoing #IPL2020 (Indian Premier League) by Central Crime Branch (CCB). Rs 6 lakhs seized: Sandeep Patil, Joint CP-Crime. #Bengaluru pic.twitter.com/eDpFvuiSoc
— ANI (@ANI) September 23, 2020
ആറുലക്ഷം രൂപയും മൊബൈൽ ഫോണുകളും സംഘത്തിൽനിന്ന് പിടിച്ചെടുത്തു. ബാനസവാടി, മല്ലേശ്വരം പോലീസ് സ്റ്റേഷനുകളിലായി രണ്ടുകേസും ഇവരുടെപേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപ വാതുവെപ്പിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ഈ സീസണിൽ പിടിയിലാകുന്ന ആദ്യ സംഘമാണിത്. മുമ്പ് വാതുവെപ്പ് കേസുകളിൽ പിടിയിലായവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.