ദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ വീണ്ടും തിയേറ്ററുകളിലേക്ക്

മുംബൈ: ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിയറ്ററിലോടിയ ചിത്രമാണ് ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ.

ഇപ്പോഴും മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച ആ ചിത്രം വീണ്ടും തിയറ്ററിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. ഈ പ്രണയദിനത്തിൽ , ഫെബ്രുവരി പതിനാലിനു, നാളെ ദിൽ വാലേ ദുൽഹനിയ ലേ ജായേംഗെ വീണ്ടും റിലീസ് ചെയ്യും. തിരുവനന്തപുരമടക്കമുള്ള മുപ്പത്തേഴ് നഗരങ്ങളിൽ ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്‌.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

പാൻ ഇന്ത്യൻ റിലീസാണു ലക്ഷ്യമിടുന്നതെന്നു യഷ് രാജ് ഫിലിംസ് വ്യക്തമാക്കി. സിനിമ വീണ്ടും റിലീസ് ചെയ്യുമോ എന്ന ചോദ്യം ദീർഘകാലമായി ഉയരുന്നുണ്ടെന്നു യഷ് രാജ് ഫിലിംസ് അധികൃകർ വ്യക്തമാക്കുന്നു. 1995ലാണു ചിത്രം ആദ്യം തിയറ്ററുകളിലെത്തിയത്. ആദിത്യ ചോപ്രയായിരുന്നു സംവിധാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts