സംസ്ഥാനത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ നരഭോജിക്കടുവയെ മയക്കുവെടി വെച്ച് പിടിച്ചു

ബെംഗളൂരു: കേരള- കർണാടക അതിർത്തിഗ്രാമമായ കുട്ടയിൽ രണ്ടുപേരെ കൊന്ന നരഭോജിക്കടുവയ്ക്ക് സംരക്ഷണം നൽകി വനംവകുപ്പ്. മൈസൂരു ഹുൻസൂരിലെ പഞ്ചവല്ലി സ്വദേശികളായ കർഷകൻ രാജു(75) പേരമകൻ ചേതൻ(18) എന്നിവരെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്.

തിങ്കളാഴ്ച രാവിലെ ഏഴിന്‌ വീടിനു പുറത്തിറങ്ങിയപ്പോഴാണ് രാജുവിനുനേരെ കടുവയുടെ ആക്രമണമുണ്ടായത്. ചേതനെ കടുവ കൊന്നവിവരം അറിഞ്ഞെത്തിയതായിരുന്നു രാജു. തുടർന്ന് നടത്തിയ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വനപാലകർ എട്ടു സംഘങ്ങളായി തിരിഞ്ഞ് തിങ്കളാഴ്ച മുതൽ കടുവയ്ക്കായുള്ള തിരച്ചിൽതുടങ്ങിയിരുന്നു. ശേഷം ചൊവ്വാഴ്ച 2.30-ഓടെ ഏകദേശം 10 വയസ്സുള്ള കടുവയെ മയക്കുവെടിവെച്ച് പിടിക്കുകയായിരുന്നു.

  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന

കുട്ട ചൂരിക്കാട് നെല്ലില പൂണച്ചന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിൽ വെച്ചാണ് ചേതനും മധുവിനുംനേരെ കടുവയുടെ ആക്രമണമുണ്ടായത്. ഈ തോട്ടത്തിനുസമീപത്തുള്ള നാനാച്ചി ഗേറ്റിനു സമീപത്തുനിന്നാണ് കടുവയെ മയക്കുവെടിവെച്ച് പിടിച്ചത്. പ്രാഥമികപരിശോധനകൾക്കുശേഷം കടുവയെ മൈസൂരു കൂർഗള്ളിയിലെ കർണാടക വനംവകുപ്പിന്റെ മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റി. പ്രദേശത്ത് ഇനിയും കടുവകളുണ്ടെന്ന നിഗമനത്തിൽ രണ്ടു ദിവസംകൂടി നിരീക്ഷണം നടത്താൻ വനപാലകർ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts