യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്.

53ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. എംബപെയുടെ ഗോള്‍ വാറില്‍ നിഷേധിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. മെസി, നെയ്മര്‍, എംബപെ ത്രയം കളത്തിലുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല.

  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;

അതേസമയം പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനോടും പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോള്‍ നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us