സൗഹൃദരാജ്യങ്ങൾ തീവ്രവാദം ഉൾപ്പടെയുള്ള സുരക്ഷവെല്ലുവിളികളെ കൂട്ടായി നേരിടണം; രാജ്‌നാഥ് സിങ്

ബെംഗളൂരു : സൗഹൃദ രാജ്യങ്ങൾക്ക് ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. തീവ്രവാദം ഉൾപ്പടെ സുരക്ഷാ വെല്ലുവിളികളെ സൗഹൃദ രാജ്യങ്ങൾ കൂട്ടായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യയുടെ ഭാഗമായി 27 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുത്ത സ്പീഡ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രാജ്യങ്ങളെയും ഇന്ത്യ തുല്യ പങ്കാളിയായിട്ടാണ് കാണുന്നത്. സഹായം ആവശ്യമായ രാജ്യങ്ങൾക്ക് വെറും ഉപദേശം നൽകുന്നതല്ല ഇന്ത്യ വിശ്വസിക്കുന്നത്. പരസ്പരം പഠിക്കാൻ സാധിക്കുന്ന സഹജീവി ബന്ധം സൃഷ്ടിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തീവ്രവാദം, അനധികൃത ആയുധ വ്യാപാരം, ലഹരിക്കടത്ത് എന്നിവ ലോകത്തിന് സുരക്ഷാഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

എയ്‌റോ ഇന്ത്യയിലൂടെ വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർക്ക് ഇന്ത്യയിലെ പ്രതിരോധ നിർമാണ പരിസ്ഥിതിയെക്കുറിച്ചുള്ള ബോധ്യം ലഭിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യഹോട്ടലിൽ നടന്ന സമ്മേളനത്തിൽ നേപ്പാൾ പ്രതിരോധ മന്ത്രി ഹരിപ്രസാദ് ഉപ്രേതി, ശ്രീലങ്ക പ്രതിരോധ സഹമന്ത്രി പ്രേമിതാ ഭണ്ഡാര തെന്നകൂൺ തുടങ്ങി 27 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും ഉപപ്രതിരോധ മന്ത്രിമാരും ഉൾപ്പെടെ 160-ഓളം പ്രതിനിധികൾ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts