സൂരജ് രേവണ്ണയുടെ പോലീസ് കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടി

ബെംഗളൂരു : പാർട്ടിപ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. എം.എൽ.സി. സൂരജ് രേവണ്ണയുടെ പോലീസ് കസ്റ്റഡി രണ്ടുദിവസത്തേക്കുകൂടി നീട്ടി.

തിങ്കളാഴ്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സി.ഐ.ഡി. ഹാജരാക്കിയപ്പോഴാണ് കസ്റ്റഡി നീട്ടിനൽകിയത്.

ചോദ്യംചെയ്യാൻ അഞ്ചുദിവസംകൂടി വേണമെന്നായിരുന്നു സി.ഐ.ഡി. കോടതിയിൽ ആവശ്യപ്പെട്ടത്.

സൂരജ് അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പക്ഷേ, രണ്ടുദിവസംകൂടി അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

രണ്ട് ലൈംഗിക പീഡനക്കേസുകളാണ് സൂരജിന്റെ പേരിലുള്ളത്. ജോലിലഭിക്കാൻ സഹായമഭ്യർഥിച്ചുചെന്ന പ്രവർത്തകനെ സൂരജ് തന്റെ ഫാം ഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് അർക്കൽഗുഡ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് ആദ്യ കേസ്.

ദിവസങ്ങൾക്കകം സൂരജിന്റെ മുൻ സഹായി നൽകിയ പരാതിയിൽ രണ്ടാമത്തെ കേസെടുത്തു. കോവിഡ് കാലത്ത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് ഇതിലെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us