യാത്രക്കാരുടെ തിരക്കനുസരിച്ച് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ എം.വാസു പറഞ്ഞു. ടിക്കറ്റുകൾക്കുള്ള ഓൺലൈൻ റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. കർണാടക ആർടിസിയുടെ ടിക്കറ്റ് കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടായിരിക്കും.
∙ ജലദർശിനി പാക്കേജിൽ കുശാൽനഗറിലെ ദുബാരെ ആന ക്യാംപ്, ബൈലക്കുപ്പ ടിബറ്റൻ കോളനി, അബി വെള്ളച്ചാട്ടം, ഹാരംഗി ഡാം, കെആർഎസ് ഡാം എന്നിവ സന്ദർശിക്കാം. 350 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് മുതിർന്നവർക്ക് 375 രൂപയും കുട്ടികൾക്ക് 190 രൂപയുമാണ് നിരക്ക്.
∙ ദേവദർശിനി പാക്കേജിൽ നഞ്ചൻഗുഡിലെ നഞ്ചുണ്ടേശ്വര ക്ഷേത്രം, തലക്കാട്, ശ്രീരംഗപട്ടണം, കെആർഎസ് എന്നിവ സന്ദർശിക്കാം. 250 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് മുതിർന്നവർക്ക് 275 രൂപയും കുട്ടികൾക്ക് 140 രൂപയുമാണ് നിരക്ക്.
∙ ഗിരിദർശിനി പാക്കേജിൽ ഗുണ്ടൽപേട്ടിലെ ഗോപാലസ്വാമി ബേട്ട, ബിലിഗിരിരംഗനാഥ ബേട്ട, ചാമുണ്ഡിഹിൽസ് എന്നിവ സന്ദർശിക്കാം. 325 കിലോമീറ്റർ യാത്രയ്ക്ക് മുതിർന്നവർക്ക് 350 രൂപയും കുട്ടികൾക്ക് 175 രൂപയുമാണ് നിരക്ക്.