ബെംഗളൂരു: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്ന് സംസ്ഥാനങ്ങളിലായി 60 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ 23ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന്റെ പുറത്തുവെച്ചാണ് കാര്‍ പൊട്ടിത്തെറിച്ചത്.
ഐഎസ്ഐഎസ് പ്രവര്‍ത്തകനായ ജമീഷ മുബിന്‍ കാറിലുണ്ടായിരുന്നു. ഇയാള്‍ ഭീകര സംഘടനയ്ക്ക് വേണ്ടി ചാവേറായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതി നടപ്പിലാക്കാനുള്ള ആസൂത്രണം നടക്കുന്നത്. പിന്നീട് ഒക്ടോബര്‍ 23ന് മാരുതി 800 കാറില്‍ എല്‍പിജി സിലിണ്ടര്‍ വെച്ച ശേഷം ക്ഷേത്രത്തിന് സമീപത്തേക്ക് പോയി. തുടര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഇതൊരു സാധാരണ കാര്‍ അപകടമാണെന്നായിരുന്നു പൊലീസ് കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് തീവ്രവാദ സംഘത്തിന്റെ ആക്രമണമാണെന്ന് കണ്ടെത്തിയത്. ഉമര്‍ ഫാറൂഖ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷെയ്ഖ് ഹിദാത്തുല്ല, കൊല്ലപ്പെട്ട ഡ്രൈവര്‍ ജമീഷ മുബിന്‍ എന്നിവരാണ് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.