കുഞ്ഞിനെ അച്ഛന് കൈമാറിയില്ല ; അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ കോടതി നിർദ്ദേശം 

ബെംഗളൂരു : കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് നൽകിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ അച്ഛന് കൈമാറുന്നത് വരെ  അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കണമെന്ന് തൊഴിൽ സ്ഥാപനത്തോട് നിർദേശിക്കണമെന്ന് കർണാടക കോടതി ഉത്തരവ്. കുഞ്ഞിനെ കൈമാറിയ ശേഷമേ ശമ്പളം നൽകേണ്ടതുള്ളൂവെന്ന് സ്ഥാപനത്തെ അറിയിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

തെറ്റിപ്പിരിഞ്ഞ ദമ്പതികളുടെ ഏഴ് വയസുള്ള പെൺകുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് കഴിഞ്ഞ മാർച്ചിൽ കുടുംബകോടതി വിധിച്ചിരുന്നു. എന്നാൽ, ഭാര്യ കുഞ്ഞിനെ ഇനിയും കൈമാറിയില്ലെന്ന് കാട്ടി ഭർത്താവ് കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുകയായിരുന്നു.

കോടതി ഉത്തരവുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് കൈമാറാത്തത് നിയമവ്യവസ്ഥയെ അപമാനിക്കലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം കുഞ്ഞിനെ കൈമാറിയെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണമെന്ന് കോടതി ബംഗളൂരു പോലീസ് കമീഷണർക്ക് നിർദ്ദേശം നൽകി. അമ്മക്കെതിരെ സ്വമേധയാ കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി "നാട്ടിലേക്ക് മടങ്ങൂ" എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts