ബിജെപി എംഎൽഎ കുമാര സ്വാമിയ്ക്ക് 4 വർഷം തടവ് 

ബെംഗളൂരു: ബിജെപി എംഎല്‍എക്ക് ചെക്ക് കേസില്‍ തടവുശിക്ഷ. മുഡിഗരെ മണ്ഡലം പ്രതിനിധീകരിക്കുന്ന എംപി കുമാരസ്വാമിക്കാണ് മുഡിഗരെ പ്രത്യേക കോടതി തിങ്കളാഴ്ച നാലു വര്‍ഷം തടവ് വിധിച്ചത്.

ഹൂവപ്പ ഗൗഡ എന്നയാളില്‍ നിന്ന് എംഎല്‍എ 1.35 കോടി രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത്രയും തുകക്കുള്ള എട്ട് ചെക്കുകള്‍ ഗൗഡക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ ചെക്കുകള്‍ എല്ലാം അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഗൗഡ എട്ട് കേസുകള്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഓരോ കേസിന് ആറു മാസം എന്ന നിലയിലാണ് നാലു വര്‍ഷം ശിക്ഷ എന്ന് ജഡ്ജ് ജെ പ്രീത് വിധിയില്‍ പറഞ്ഞു. നിയമസഭയിലും പുറത്തും വിവാദങ്ങള്‍ സൃഷ്ടിച്ച എംഎല്‍എയാണ് കുമാര സ്വാമി.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

പ്രളയ ദുരിതാശ്വാസ തുക അനുവദിക്കുന്നതില്‍ തന്റെ മണ്ഡലത്തെ അവഗണിക്കുന്നു എന്നാരോപിച്ച്‌ നിയമസഭ സമ്മേളിച്ച വേളയില്‍ മുഖ്യമന്ത്രിക്കെതിരെ പ്ലകാര്‍ഡേന്തി സഭാ പടവില്‍ നടത്തിയ ഒറ്റയാന്‍ സമരം വിവാദം ഉയര്‍ത്തിയിരുന്നു. പ്രളയക്കെടുതി സംബന്ധിച്ച്‌ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ച കര്‍ഷകനോട് അസഭ്യം പറഞ്ഞത് മറ്റൊരു വിവാദമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts