കാറും ബസും കൂട്ടിയിടിച്ച് 12 വയസുകാരൻ മരിച്ചു

ബെംഗളൂരു: കഡബ-സുബ്രഹമണ്യ ഹൈവേയിലെ മര്‍ഡാലയില്‍ ഐതൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കര്‍ണാടക ആര്‍ടിസി ബസും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച്‌ 12 കാരന്‍ മരിച്ചു.

കെആര്‍ പേട്ടയിലെ നടേശിന്റെ മകന്‍ പ്രിത്വിയാണ് മരിച്ചത്.

പിതാവ് നടേശ് (45), മാതാവ് രൂപ (30), ബന്ധുക്കളായ രോഹിണി (20), കൃഷ്ണ ഗൗഡ (45), രവി (38), പാര്‍വതി (38) എന്നിവരെ പരിക്കുകളോടെ ആദ്യം പുത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. കഡബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts