കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണർ; കർണാടക നിയമസഭയിൽ ജയ്‌ ശ്രീറാം വിളിച്ച് ബിജെപി എംഎൽഎമാർ

ബെംഗളൂരു∙ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ കർണാടക നിയമസഭയിൽ ബിജെപി എംഎൽഎമാർ ‘ജയ്‌ ശ്രീറാം വിളിച്ചു.

കാവി ഷാൾ ധരിച്ചു സഭയിലെത്തിയ ബിജെപി എംഎൽഎമാർ കോൺഗ്രസ് അംഗങ്ങൾക്കു ഷാൾ വിതരണം ചെയ്യാനും ശ്രമിച്ചു.

കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുന്നതായി ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആരോപിച്ചിരുന്നു.

നികുതി പിരിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കർണാടക നികുതി വിഹിതം ലഭിക്കുന്നതിൽ പതിമൂന്നാം സ്ഥാനത്താണ്.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

വരൾച്ച ദുരിതാശ്വാസമായി കേന്ദ്ര സർക്കാരിനോടു 18,171 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പ്രസംഗത്തിൽ പറയുന്നു.

ഗവർണർ പ്രസംഗം അവസാനിപ്പിച്ചതോടെയാണ് ജയ് ശ്രീറാം വിളികളുമായി ബിജെപി രംഗത്തെത്തിയത്.

സിദ്ധരാമയ്യ സർക്കാരിന്റെ ക്ഷേമപദ്ധതികൾ സംസ്ഥാനത്തെ 1.2 കോടി കുടുംബങ്ങൾ ദാരിദ്ര്യ രേഖ മറികടക്കാൻ കാരണമായതായും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു.

രാജ്യത്തിനാകെ കർണാടക മോഡൽ വികസനം മാതൃകയാണ്. മറ്റു സംസ്ഥാനങ്ങളും സിദ്ധരാമയ്യ സർക്കാരിന്റെ പദ്ധതികൾ അനുകരിക്കുകയാണെന്നു ഗവർണർ പറഞ്ഞു.

  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ

എന്നാൽ അഴിമതിയുടെ മാതൃകയാണ് സിദ്ധരാമയ്യ സർക്കാർ നൽകുന്നതെന്നും ഗവർണറെക്കൊണ്ട് സർക്കാർ കള്ളം പറയിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us