നഗരത്തിൽ പരീക്ഷണം തുടങ്ങി സ്മാർട് സിഗ്നൽ എത്തി; സിഗ്നലുകൾ സ്ഥാപിച്ചിട്ടുള്ള 28 ജം‌ക്‌ഷനുകളിൽ അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനുള്ള ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട് സിഗ്നൽ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു.

അൾസൂരിലെ കെന്നിങ്സ്റ്റൺ റോഡ്, മർഫി റോഡ് എന്നിവിടങ്ങളിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷണം നടക്കുന്നത്.

വാഹനങ്ങളുടെ തിരക്കിനനുസരിച്ചു സ്വയം നിയന്ത്രിക്കുന്ന സ്മാർട് സിഗ്നലുകൾ തിരക്കേറിയ 28 ജം‌ക്‌ഷനുകളിൽ സ്ഥാപിച്ചു.

വിശദമായ പരീക്ഷണത്തിനു ശേഷം മാർച്ച് അവസാനത്തോടെ മുഴുവൻ സിഗ്നലുകളുടെയും പ്രവർത്തനം ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി നഗര ഗതാഗത ഡയറക്ടറേറ്റ് കമ്മിഷണർ ദീപ ചോളൻ പറഞ്ഞു.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി കൃത്യസമയത്തു സിഗ്നലുകൾ പ്രവർത്തിപ്പിക്കുന്നതാണു സംവിധാനം.

ക്യൂൻസ് സ്റ്റാച്യു സർക്കിൾ, അനിൽ കുംബ്ലെ സർക്കിൾ, മായോ ഹാൾ ജംക്‌ഷൻ, ട്രിനിറ്റി സർക്കിൾ, മണിപ്പാൽ സെന്റർ ജംക്‌ഷൻ, കാമരാജ് റോഡ് ജംക്‌ഷൻ, ഒപ്പേറ ഹൗസ് ജംക്‌ഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്ന സമയം 30 ശതമാനം വരെ കുറയ്ക്കാൻ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഗ്നലിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറയും സംവിധാനത്തിന്റെ ഭാഗമാണ്. ശേഖരിച്ചു വയ്ക്കാനാകുന്ന ഈ ദൃശ്യങ്ങൾ അവശ്യഘട്ടങ്ങളിൽ പൊലീസിനു പരിശോധിക്കാനാകും. 72 കോടി രൂപയുടെ പദ്ധതി ജപ്പാൻ സർക്കാരിന്റെ ധനസഹായത്തോടെയാണ് നടപ്പിലാക്കിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us