യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു : ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം കാരണം ബെംഗളൂരു രാജഗോപാല നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ 22 കാരിയായ യുവതി ആത്മഹത്യ ചെയ്തു.

തുമകുരു ജില്ലയിലെ കുനിഗൽ സ്വദേശിനി കാവ്യയാണ് മരിച്ചത്. ഞായറാഴ്ച രാജഗോപാല നഗറിലെ മോഹൻ തിയേറ്ററിന് സമീപമുള്ള വീട്ടിലാണ് കാവ്യ തൂങ്ങിമരിച്ചത്.

സ്ത്രീധന പീഡനത്തിന് കാവ്യയുടെ ഭർത്താവ് പ്രവീൺ ഉൾപ്പെടെ നാലുപേർക്കെതിരെ കാവ്യയുടെ മാതാപിതാക്കൾ രാജഗോപാല നഗര പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

അവിഹിത ബന്ധത്തെ ചൊല്ലി കാവ്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ബെംഗളൂരു നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സെയ്ദുലു അദവത്ത് പറഞ്ഞു.

കാവ്യയും പ്രവീണും രണ്ട് വർഷം മുമ്പ് ബംഗളൂരുവിൽ വെച്ചു വിവാഹിതരായത് , അവർക്ക് ഒരു വയസ്സുള്ള മകനുണ്ട്.

ബംഗളൂരുവിൽ നടന്ന പ്രൗഢമായ വിവാഹച്ചടങ്ങിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് തങ്ങളുടെ മകളെ പ്രവീണിന് വിവാഹം കഴിപ്പിച്ചു നൽകിയതെന്നാണ് കാവ്യയുടെ മാതാപിതാക്കൾ അവകാശപ്പെടുന്നത്.

മകൾക്കും മരുമകനും സമ്മാനമായി നൽകിയ 500 ഗ്രാം സ്വർണാഭരണങ്ങളാണ് എന്നാണ് ഇവർ അവകാശപ്പെട്ടത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

എഞ്ചിനീയറായ പ്രവീൺ ജോലി ചെയ്തിരുന്നില്ല. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിസിച്ചിരുന്നതായും മാതാപിതാക്കൾ പറയുന്നു

പ്രവീണിൻ്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ കാവ്യയുടെ മാതാപിതാക്കൾ ഇവരെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതി ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts