സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ൽ പൂർത്തിയാകും

ബെംഗളൂരു : ഏറെ കാത്തിരിക്കുന്ന ബെംഗളൂരു സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ജൂണിൽ പൂർത്തിയാകുമെന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് പറഞ്ഞു.

ഇതിന്റെ പ്രവൃത്തി സമയബന്ധിതമായി പുരോഗമിക്കുകയാണ്.

റാഗിഗുഡ മുതൽ സെൻട്രൽ സിൽക്ക്‌ബോർഡ് വരെയുള്ള പാതയുടെ നിർമാണം ഇതിനോടകം 98 ശതമാനം പൂർത്തിയായി.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഡബിൾ ഡക്കർ മാതൃകയിലാണ് ഈ പാതയുടെ ഭൂരിഭാഗവും നിർമിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ഹാസനിലും റായ്ച്ചൂരിലും നിർമിക്കുന്ന ചെറു വിമാനത്താവളങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയപുരയിലെ വിമാനത്താവളത്തിൽ ഈ വർഷം സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ഇതോടെ ഈ മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാനാകും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts