ലൈംഗികാരോപണം: ഇത്തവണ സാഹിത്യ നൊബേല്‍ പുരസ്കാരങ്ങളില്ല

സ്റ്റോക്ക്ഹോം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2018ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമിയുടെ തീരുമാനം. പുരസ്കാര നിര്‍ണയ സമിതിയംഗത്തിന്‍റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ പുരസ്കാരങ്ങള്‍ നല്‍കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.

ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലൂടെയാണ് സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. മതിയായ യോഗ്യതയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടി യുദ്ധസമയത്തും മറ്റും അവാർഡ് നൽകുന്നില്ലെന്നു അക്കാദമി തീരുമാനിച്ചിരുന്നു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

‘സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്നങ്ങൾ നൊബേൽ പുരസ്കാരത്തെ തെറ്റായി ബാധിച്ചു. സാഹചര്യത്തിന്‍റെ ഗൗരവം പരിഗണിച്ചും നൊബേൽ പുരസ്കാരത്തിന്‍റെ ദീർഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടി’, സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, മറ്റു പുരസ്കാരങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts