മോഹന്‍ലാലും നാദിയയും ഒന്നിക്കുന്ന നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി.  മോഹന്‍ലാലും, മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയ നായിക നദിയ മൊയ്തുവും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. ഇരുവരും ഒന്നിച്ച നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിലെ രംഗങ്ങളും ഓര്‍മിപ്പിക്കത്തക്ക വിധത്തില്‍ പുനരാവിഷ്കരിച്ചിരിക്കുന്ന ടീസര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ടീസര്‍ കാണാം: ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന ഗാനത്തിന്‍റെ കവര്‍…

Read More

ലൈംഗികാരോപണം: ഇത്തവണ സാഹിത്യ നൊബേല്‍ പുരസ്കാരങ്ങളില്ല

സ്റ്റോക്ക്ഹോം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2018ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമിയുടെ തീരുമാനം. പുരസ്കാര നിര്‍ണയ സമിതിയംഗത്തിന്‍റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ പുരസ്കാരങ്ങള്‍ നല്‍കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്. ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലൂടെയാണ് സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. മതിയായ യോഗ്യതയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടി യുദ്ധസമയത്തും മറ്റും അവാർഡ് നൽകുന്നില്ലെന്നു അക്കാദമി തീരുമാനിച്ചിരുന്നു. ‘സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്നങ്ങൾ നൊബേൽ പുരസ്കാരത്തെ തെറ്റായി ബാധിച്ചു. സാഹചര്യത്തിന്‍റെ ഗൗരവം പരിഗണിച്ചും നൊബേൽ പുരസ്കാരത്തിന്‍റെ ദീർഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടി’, സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.…

Read More

ഉപയോക്താക്കളോട് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍

വാഷിങ്ടണ്‍:  നിങ്ങള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണോ, എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു വാര്‍ത്തയുണ്ട്. ട്വിറ്റര്‍ തങ്ങളുടെ 33 കോടി ഉപയോക്താക്കളോടും പാസ്‌വേര്‍ഡ്‌ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്‍റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്റര്‍ അറിയിച്ചു‌. എന്നാല്‍ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ…

Read More

താന്‍ അവാര്‍ഡ് സ്വീകരിച്ചത് സംവിധായകന്‍റെ നിര്‍ബന്ധ പ്രകാരം: റിദ്ധി സെന്‍

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ വിഗ്യാന്‍ ഭവനില്‍ ദേശീയ പുരസ്‌കാര വിതരണം നടന്നത്. പ്രതിഷേധങ്ങളെ വകവെയ്ക്കാതെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് റിദ്ധി സെന്‍ ഏറ്റുവാങ്ങിയിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 19 കാരനായ റിദ്ധി സെന്‍. അതേസമയം, സംവിധായകന്‍റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചതെന്ന് നടന്‍ പിന്നീട് വെളിപ്പെടുത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് രാജ്യത്തിന് നാണക്കേടായി. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കണമായിരുന്നു.…

Read More

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടുപ്പ്: ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് തിരിച്ചടി. അഴിമതി കേസിലെ പ്രതിയും വി​വാ​ദ ഖ​നി ഉ​ട​മയുമായ ബല്ലാരിയിലെ ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി. 2015 ല്‍ ജാമ്യം നല്‍കിയ സമയത്ത് കോടതി നല്‍കിയ വ്യവസ്ഥയനുസരിച്ചാണ് ഇത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജ​നാ​ർ​ദ​ൻ റെ​ഡ്ഡിയ്ക്ക് ബല്ലാരിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. അതനുസരിച്ച് 10 ദിവസത്തേക്ക് ബല്ലാരിയിൽ തുടരാനും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ജ​നാ​ർ​ദ​ൻ റെ​ഡ്ഡി അപ്പീല്‍ നല്‍കിയിരുന്നു. റെ​ഡ്ഡി നല്‍കിയ ഈ  അപ്പീലാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ…

Read More

ചെമ്മീനിന് അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ നിര്‍മാതാവ് കണ്മണി ബാബു അവാര്‍ഡ്‌ വാങ്ങിയത് അന്നത്തെ കേന്ദ്ര മന്ത്രിയായ ഇന്ദിര ഗാന്ധിയില്‍ നിന്ന്;”അവാര്‍ഡ്‌ നിരസിക്കല്‍ ബ്രിഗേഡിന്റെ”ത് വെറും രാഷ്ട്രീയ നാടകമോ?

രണ്ട് ദിവസമായി വിവാദം ഇതാണല്ലോ,രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കാന്‍ കഴിയാതെ കേരളത്തില്‍ നിന്ന് അടക്കമുള്ള ചില കലാകാരന്‍ മാര്‍ സിനിമ അവാര്‍ഡിന്റെ ചടങ്ങില്‍ പങ്കെടുക്കാതെ തിരിച്ചു പോരുകയും ചെയ്തു. അവരില്‍ പലരും പറഞ്ഞത് രാഷ്ട്രപതിയില്‍ നിന്ന് മാത്രമേ അവര്‍ പുരസ്‌കാരം വാങ്ങുകയുള്ളൂ,മന്ത്രിയില്‍ നിന്ന് വാങ്ങാന്‍ തയ്യാറില്ല എന്നാണ്.അത് കീഴ്വഴക്കം അല്ല എന്നും വരെ ചിലര്‍ അവകാശപ്പെട്ടൂ. എന്നാല്‍ പല പ്രാവശ്യവും രാഷ്ട്രപതി യല്ലാതെ മറ്റു പലരും അവാര്‍ഡ്‌ വിതരണം നടത്തിയിട്ടുണ്ട്,കന്നഡ സിനിമ താരം രാജ്കുമാര്‍ വരെ സിനിമ അവാര്‍ഡ്‌ നല്‍കിയവരുടെ ലിസ്റ്റില്‍ ഉണ്ട്. മലയാളികളുടെ…

Read More

കോറമംഗലയില്‍ മലയാളി യുവതിയെ അപമാനിക്കാന്‍ ശ്രമം;പതറാതെ നിയമപരമായി നേരിട്ട് പ്രതികളെ കുടുക്കി മാതൃകയായി യുവതി.

ബെംഗളൂരു: ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം,ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയോട് ചില യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു,യുവതിയുടെ ബുദ്ധിപരമായ ഇടപെടലില്‍ യുവാക്കള്‍ പോലിസ് പിടിയിലായി. കോളമിസ്റ്റും അക്ടിവിസ്റ്റും ഒക്കെയായ സുകന്യ കൃഷണക്കാണ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത് . സുകന്യകൃഷണ തന്റെ ഫേസ് ബുക്ക്‌ പേജില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ”ഞാന്‍  ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക ആയിരുന്നു.  വീടിന് അടുത്ത് എത്തിയപ്പോൾ കുറച്ച്  ചെറുപ്പക്കാര്‍  അപമര്യാദയായി പെരുമാറി. അപ്പൊൾ തന്നെ  ഇവര്‍  അറിയാതെ പോലീസിനെ വിളിച്ചു . ഒരു…

Read More

ഗോവധ നിരോധന നിയമം കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പാക്കും,കര്‍ഷകരുടെ ഒരു ലക്ഷം വരെയുള്ള വായ്പ എഴുതി തള്ളും,വിവിധ ജലസേചന പദ്ധതികള്‍ക്കായി ഒന്നര ലക്ഷം കോടി രൂപ..ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഇങ്ങനെ.

ബെംഗളൂരു∙ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പ് പ്രവർത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കർണാടക മാല ആറു വരി പാതയാണു മറ്റൊരു പ്രധാന പ്രഖ്യാപനം. കർണാടകയെ വനിതാ ശിശു സൗഹൃദ സംസ്ഥാനമാക്കും. ആറു പ്രധാന നഗരങ്ങളിൽ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കാനുള്ള പ്രത്യേക ഹബുകൾ തുടങ്ങുമെന്നും പ്രകടനപത്രിക പറയുന്നു. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ പ്രചാരണം പാരമ്യത്തിലേക്കു കടന്നു. കേന്ദ്രഭരണനേട്ടങ്ങള്‍…

Read More

അവാര്‍ഡ്‌ വിവാദത്തില്‍ സന്തോഷ്‌ പണ്ഡിറ്റിന് പറയാനുള്ളത്..

വിവാദമായി തുടരുന്ന അവാര്‍ഡ് നിരസിക്കല്‍ വിഷയത്തില്‍ സിനിമ നടനും സംവിധായകനും തിരക്കഥ കൃത്തും ഒക്കെയായ സന്തോഷ്‌  പണ്ഡിറ്റിന്‍റെ പ്രതികരണം “എനിക്കായിരുന്നു ദേശീയ അവാര്‍ഡ്‌ കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത്‌ മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ….ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്.. (വാല്‍കഷ്ണം – ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു) ” അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ താഴെ:  

Read More

“അടിവസ്ത്ര വ്യാപാരിയിൽ നിന്നും അച്ചാർ കച്ചവടക്കാരനിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞ് നിന്ന് പുരസ്കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്ര മന്ത്രിയില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കാന്‍ കഴിയില്ലേ”ഫഹദ് ഫാസിലിനെയും കൂട്ടരെയും കണക്കിന് കളിയാക്കി ജോയ് മാത്യു.

അവാര്‍ഡ്‌ കൊടുക്കലും നിരസിക്കലുമാണ് കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്തകളില്‍ നിറയെ,ഈ വിവാദത്തിലേക്ക് പ്രമുഖ സംവിധായകനും നടനുമായ് ജോയ് മാത്യുവും തന്റെ അഭിപ്രായവുമായി വന്നിരിക്കുകയാണ്. “അടിവസ്ത്ര വ്യാപാരിയിൽ നിന്നും അച്ചാർ കച്ചവടക്കാരനിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞ് നിന്ന് പുരസ്കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്ര മന്ത്രിയില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കാന്‍ കഴിയില്ലേ”ഫ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ ” അവാർഡിനുവേണ്ടി പടം പിടിക്കുന്നവർ അത്‌ ആരുടെ കയ്യിൽനിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിനു? അവാർഡ്‌ കമിറ്റിയെ തിരഞ്ഞെടുക്കുന്നത്‌ ഭരിക്കുന്ന പാർട്ടിയാണു- അങ്ങിനെ…

Read More
Click Here to Follow Us